കേരളം

തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗികള്‍ ആയിരം കടന്നു; 1078 കോവിഡ് ബാധിതര്‍; സമ്പര്‍ക്കത്തിലൂടെ 798  പേര്‍; 5 മരണം   

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് രോഗികള്‍ ആയിരം കടന്നു. ഇന്ന് രോഗം സ്ഥീരീകരിച്ചത് 1078 പേര്‍ക്കാണ്. 5 പേര്‍ മരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

5 മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 16,110. ഇന്ന് 798 പേർക്ക് സമ്പർക്കം വഴി രോഗം വന്നു. അതിൽ ഉറവിടം അറിയാത്തത് 65 പേർ. വിദേശത്തുനിന്ന് 104 പേർക്കും മറ്റു സംസ്ഥാനങ്ങളിലെ 115 പേർക്കും രോഗം ബാധിച്ചു. മരണപ്പെട്ടവർ– കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി, മൂവാറ്റുപുഴ വടക്കത്താനത്തെ ലക്ഷ്മി കുഞ്ഞൻപിള്ള, പാറശാല നഞ്ചൻകുഴിയിലെ രവീന്ദ്രൻ, കൊല്ലം കെ.എസ്.പുരത്തെ റഹിയാനത്ത്, കണ്ണൂർ വിളക്കോട്ടൂരിലെ സദാനന്ദൻ.

ഇതിൽ റഹിയാനത്ത് ഒഴികെ മറ്റുള്ളവർ കോവിഡ് ഇതര രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. ഇന്ന് 432 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രോഗം സ്ഥീരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ


തിരുവനന്തപുരം 222

കൊല്ലം 106

എറണാകുളം 100

മലപ്പുറം 89

തൃശൂര്‍ 83

ആലപ്പുഴ 82 

കോട്ടയം 80

കോഴിക്കോട് 67 

ഇടുക്കി 63

കണ്ണൂര്‍ 51

പാലക്കാട് 51

കാസര്‍കോട് 47

പത്തനംതിട്ട 27 

വയനാട് 10

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 60

കൊല്ലം 31

ആലപ്പുഴ 39

കോട്ടയം 25

ഇടുക്കി 22

എറണാകുളം 95

തൃശൂര്‍ 21

പാലക്കാട് 45

മലപ്പുറം 30

കോഴിക്കോട് 16

വയനാട് 5

കണ്ണൂര്‍ 7

കാസര്‍കോട് 36

കഴിഞ്ഞ 24 മണിക്കൂറിൽ 22,433 സാംപിളുകൾ പരിശോധിച്ചു. 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9354 പേർ ആശുപത്രികളിലാണ്. ഇന്ന് 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ ഉള്ളത് 9458 പേർ. ഇതുവരെ ആകെ 3,28,940 സാംപിളുകൾ  പരിശോധനയ്ക്ക് അയച്ചു. 9159 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 1,07,066 സാംപിളുകൾ ശേഖരിച്ചു. അതിൽ 1,02,687 സാംപിളുകൾ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് 428 ഹോട്സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്ന് സ്ഥിരീകരിച്ച 222 പേരിൽ 100 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഉറവിടം അറിയാത്ത 16 പേരും ഉണ്ട്. ജില്ലയിൽ കൂടുതൽ‌‍ ആരോഗ്യ പ്രവർത്തകരെയും ആയുഷ് വകുപ്പിൽനിന്നുള്ള ജീവനക്കാരെയും നിയോഗിക്കും. നഗരസഭാ കൗണ്‍സിലർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് കോവിഡ‍് സ്ഥിരീകരിച്ചു. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ക്വാറന്റീനിൽ പോകേണ്ട സ്ഥിതി വന്നതായും മുഖ്യമന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ