കേരളം

വിശദമായി ചോദിച്ചറിയാന്‍ എന്‍ഐഎ; ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് നാലാം മണിക്കൂറിലേക്ക് കടന്നു. പേരൂര്‍ക്കട പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍. 

പ്രതികളുമായുള്ള ബന്ധം എന്‍ഐഎ സംഘം ചോദിച്ചറിയുന്നു എന്നാണ് വിവരം. ശിവശങ്കറിനൊപ്പം യാത്ര ചെയ്തിരുന്നവരുടെ വിവരവും അന്വേഷണസംഘം ശേഖരിച്ചു. 

ദിവസങ്ങള്‍ക്ക് മുന്‍പ് ശിവശങ്കറിനെ കസ്റ്റംസ് ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. 

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് നല്‍കാന്‍ പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലേക്ക് എന്‍ഐഎ ഉദ്യോഗസ്ഥനെത്തിയത് സ്‌കൂട്ടറിലായിരുന്നു. തുടര്‍ന്ന് വീടിന്റെ പിന്നിലെ വഴിയിലൂടെ കാറില്‍ ശിവശങ്കര്‍ പോലീസ് ക്ലബ്ബിലേക്ക് പോവുകയായിരുന്നു,
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി