കേരളം

ഹയര്‍സെക്കന്ററി പ്രവേശനനടപടികള്‍ ജൂലായ് 29 മുതല്‍; പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലായ് 29ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ ജൂലായ് 24 ന് തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ 29നാവും തുടങ്ങുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാവും പ്രവേശന നടപടികള്‍. അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. ഓഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും. സ്‌കൂളുകളില്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും.

ജൂലായ് 29 മുതല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നതുവരെ ഹെല്‍പ്പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനം തുടരും. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് താമസ സ്ഥലത്തിന് സമീപമുള്ള സ്‌കൂളുകളിലെ സഹായ കേന്ദ്രങ്ങളിലെത്തി അപേക്ഷ സമര്‍പ്പിക്കാം. സംശയ നിവാരണത്തിനായി ജില്ലാ  മേഖലാ  സംസ്ഥാന തലങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു