കേരളം

ഈ ആഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ആഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്നും ജനങ്ങള്‍ അതേക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ്വകക്ഷി യോഗത്തിന് ശേഷം നടന്ന കോവിഡ് അവലോകന പത്രസമ്മേളനത്തിലാണ് ലോക്ക്ഡൗണ്‍ സംബന്ധിച്ച് വ്യക്തത വരുത്തിയത്.

രോഗവ്യാപനതോത് കഴിഞ്ഞ ദിവസങ്ങളേക്കാള്‍ ആശ്വാസകരമാണെന്നതും രോഗമുക്തി നിരക്ക് വര്‍ദ്ധിച്ചതുമാണ് ലോക്ക്ഡൗണ്‍ നിലവില്‍ ആവശ്യമില്ലെന്ന തീരുമാനത്തിന് കാരണം. വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി മുന്നോട്ടുള്ള നടപടികള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍വ്വകക്ഷി യോഗത്തില്‍ ഭൂരിപക്ഷം പേരും ക്ലസ്റ്റര്‍ സംവിധാനം ശക്തിപ്പെടുത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചതെന്നും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് പോകേണ്ടതില്ല എന്നാണ് അഭിപ്രായമുയര്‍ന്നതെന്നും അദ്ദേഹം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി