കേരളം

കേരളത്തിനു നാണക്കേട്, മുഖ്യമന്ത്രി മാന്യമായി രാജിവച്ചു പോവണം: ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ അന്വേഷണം സെക്രട്ടേറിയറ്റില്‍ എത്തിയത് സംസ്ഥാനത്തിനു തന്നെ നാണക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് മാന്യമായി രാജിവച്ചു പോകാനുള്ള അവസരമാണിത്. അദ്ദേഹത്തെക്കൂടി എന്‍ഐഎ ചോദ്യം ചെയ്താലേ രാജിവയ്ക്കൂ എന്ന നിര്‍ബന്ധം പാടില്ലെന്ന് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിനു കണ്‍സല്‍ട്ടന്‍സികളെ നിയമിച്ചതില്‍ ഗുരുതര അഴിമതിയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക്, കണ്‍സല്‍ട്ടന്‍സികളുടെ നിയമനം, കണ്‍സല്‍ട്ടന്‍സികള്‍ നടത്തിയ നിയമനങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ ശിവശങ്കറിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കേസിലെ പ്രതികളെ ബംഗളൂരു വരെ എത്താന്‍ സഹായിച്ചത് കേരള പൊലീസാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൊലീസ് പ്രതികളെ സഹായിച്ചത്.

മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തില്‍ പ്രതിപക്ഷത്തിനു വിശ്വാസമില്ല. സിബിഐ അന്വേഷണത്തിലൂടെയേ കാര്യങ്ങള്‍ പുറത്തുവരൂവെന്ന് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നിനു കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ സത്യഗ്രഹം അവരവരുടെ വീടുകളില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി