കേരളം

തിരുവനന്തപുരത്ത് 15 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്; രോഗബാധിതരില്‍ ചുമട്ടുതൊഴിലാളിയും; സപ്ലൈകോ, എഫ്‌സിഐ ഡിപ്പോ അടച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജില്ലയില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുലയനാര്‍കോട്ട സിഡിഎച്ച് ആശുപത്രിയില്‍ ഡോക്ടറടക്കം ഏഴുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജില്‍ മൂന്നുപേര്‍ക്കും മുക്കോല പിഎച്ച്‌സിയില്‍ രണ്ടുപേര്‍ക്കുമാണ് പരിശോധനാ ഫലം പോസിറ്റീവായത്. 

കണ്ണാശുപത്രിയിലും പബ്ലിക് ഹെല്‍ത്ത് ലാബിലും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും ഓരോ ആള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുചുമട്ട് തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരം മേനംകുളത്തെ സപ്ലൈകോ, എഫ്‌സിഐ ഡിപ്പോകള്‍ അടച്ചു. 

ജില്ലയില്‍ കോവിഡ്  സ്ഥിരീകരിച്ചവരില്‍ എഴുപത്തൊമ്പത് ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. തിരുവനന്തപുരത്ത്  തീരമേഖലകള്‍ക്ക് പുറത്തേയ്ക്കും രോഗം വ്യാപിക്കുകയാണ്. 175 പേര്‍ക്കാണ് ഇന്നലെ രോഗം കണ്ടെത്തിയത്. 8 ആരോഗ്യപ്രവര്‍ത്തരുള്‍പ്പെടെ  172 സമ്പര്‍ക്ക രോഗബാധിതരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍