കേരളം

പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പൊലീസുകാരന് കോവിഡ്; കഴിഞ്ഞിരുന്നത് 110 ട്രെയിനികള്‍ക്കൊപ്പം, ആശങ്ക

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പരിശീലനത്തിന് എത്തിയ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. 110 ട്രെയിനികള്‍ക്ക് ഒപ്പമാണ് രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ കഴിഞ്ഞിരുന്നത്. അഞ്ചുദിവസം മുന്‍പാണ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സ്രവം ശേഖരിച്ചത്. ഇന്നാണ് ഫലം പുറത്തുവന്നത്.

സ്രവം ശേഖരിച്ച പൊലീസുകാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്നും പൊലീസുകാര്‍ക്കിടയില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, അറസ്റ്റ് ചെയ്ത മോഷണക്കേസ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചതോടെ, തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് കോവിഡ് പരിശോധന ആരംഭിച്ചു. തട്ടത്തുമല മലയ്ക്കല്‍ സ്വദേശിയായ 32 വയസ്സുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.

മാലമോഷണക്കേസില്‍ 17നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുകായിരുന്നു. ഇന്ന് രാവിലെയാണ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത