കേരളം

സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കോവിഡ് മരണം; ആലപ്പുഴ സ്വദേശി മരിച്ചത് വൈറസ് ബാധ മൂലം 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണിയുടെ(79 )  മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ചക്രപാണി ചികിത്സ തേടിയത്. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തില്‍ സി വി വിജയനാണ് കോവിഡ് ബാധിച്ച് മരിച്ചത്. 61 വയസ്സായിരുന്നു. കൊച്ചി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

ഇന്നലെ രാത്രി 11.30നായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരുടെ നില ഗുരുതരമാണെന്ന്മെഡിക്കല്‍ കോളജ് അറിയിച്ചു.

സര്‍ക്കാരിന്റെ കണക്ക് പ്രകാരം ഇന്നലെ രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തിരൂരങ്ങാടി കല്ലുങ്ങലകത്ത് അബ്ദുല്‍ ഖാദര്‍ ഹാജി (71), ഇരിങ്ങാലക്കുട പള്ളന്‍ വീട്ടില്‍ വര്‍ഗീസ് (71) എന്നിവരുടെ മരണമാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി