കേരളം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തില്‍ സി വി വിജയനാണ് മരിച്ചത്. 61 വയസ്സായിരുന്നു. കൊച്ചി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

ഇന്നലെ രാത്രി 11.30നായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ കോളജ് അറിയിച്ചു. 

സര്‍ക്കാരിന്റെ കണക്ക് പ്രകാരം ഇന്നലെ രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തിരൂരങ്ങാടി കല്ലുങ്ങലകത്ത് അബ്ദുല്‍ ഖാദര്‍ ഹാജി (71), ഇരിങ്ങാലക്കുട പള്ളന്‍ വീട്ടില്‍ വര്‍ഗീസ് (71) എന്നിവരുടെ മരണമാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. ഇതോടെ ഔദ്യോഗിക മരണസംഖ്യ 61 ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി