കേരളം

തൊഴിലാളികള്‍ക്കു വൈറസ് ബാധ: തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് അടച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: രണ്ടു തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് അടച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനിച്ചത്.

ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് തദ്ദേശ സ്ഥാപനങ്ങളിലെ 17 വാര്‍ഡ്/ഡിവിഷനുകളാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.

പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ്, എട്ട്, 14 വാര്‍ഡുകള്‍, വടക്കാഞ്ചേരി നഗരസഭയിലെ 15ാം ഡിവിഷന്‍, കൊടകര ഗ്രാമപഞ്ചായത്തിലെ ഒന്ന്, മൂന്ന്, നാല് വാര്‍ഡുകള്‍, കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകള്‍, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ രണ്ട്, എട്ട്, 14 വാര്‍ഡുകള്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ് എന്നിവയാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.
അതേസമയം, കുന്നംകുളം നഗരസഭയിലെ 11, 19, 22, 25 ഡിവിഷനുകള്‍, തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍, വരവൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11 വാര്‍ഡുകള്‍, ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ നാല്, 14 വാര്‍ഡുകള്‍, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 10, 11, 21 വാര്‍ഡുകള്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റ് ഇടങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി