കേരളം

വീണ്ടും കോവിഡ് മരണം ; ഞായറാഴ്ച മരിച്ച കാസര്‍കോട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു ; സമ്പര്‍ക്കപ്പട്ടികയില്‍ 400 ഓളം പേര്‍ 

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയുടെ മരണം കോവിഡ് രോഗബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ഇയാള്‍ മരിച്ചത്. 

മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 

ഇയാള്‍ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഭാരത് ബീഡി കോണ്‍ട്രാക്ടറായ ശശിധരയുടെ സമ്പര്‍ക്ക പട്ടികയില്‍ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ, കാസര്‍കോട് കോവിഡ് മരണം ആറായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി