കേരളം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്; കൊല്ലം ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ച 84ല്‍ 77പേര്‍ക്കും സമ്പര്‍ക്കംവഴി രോഗം

സമകാലിക മലയാളം ഡെസ്ക്


കൊല്ലം: ജില്ലയില്‍ ഇന്ന് 84 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 5 പേര്‍ക്കും സമ്പര്‍ക്കം മൂലം 77 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 

തിരുവനന്തപുരം സ്വദേശിയായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 146 പേര്‍ രോഗമുക്തി നേടി.കുലശേഖരപുരത്ത് മാത്രം 14 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്യ കൊട്ടാരക്കരയില്‍ 11പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ആലപ്പുഴ ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും ഒരാള്‍ ഹൈദരാബാദില്‍ നിന്നും എത്തിയവരാണ്. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

മാരാരിക്കുളം കണ്ണശ്ശേരിയില്‍ ത്രേസ്യമ്മ (62), ചെങ്ങന്നൂര്‍ താമസിക്കുന്ന തിരുനല്‍വേലി സ്വദേശി ദീനോലി, ചേര്‍ത്തല, പള്ളിത്തോട് സ്വദേശിനി പുഷ്പരി (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥരീകരിച്ചത്. ജില്ലയില്‍ ഇന്ന് 35 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?