കേരളം

ക്ഷേത്ര ബലിക്കല്ലില്‍ കയറി നിന്ന് മാറാലയടിച്ചു; ദേവസ്വം ജീവനക്കാരന് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ക്ഷേത്ര ബലിക്കല്ലില്‍ കയറി നിന്ന് മാറാലയടിച്ച ജീവിക്കാരനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്റ് ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് ജീവനക്കാരന്‍ ക്ഷേത്ര വലിയ ബലിക്കല്ലില്‍ കയറി നിന്ന് മാറാല അടിച്ചത്.

ക്ഷേത്രത്തിലെ കാരായ്മ കഴകം ജീവനക്കാരനായ എസ് പ്രകാശിനെയാണ് സസ്‌പെന്റ് ചെയ്തത്. ക്ഷേത്ര വലിയ ബലിക്കല്ലില്‍ കയറി നിന്ന് ആചാരലംഘനം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് ദേവസ്വം കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എസ് പ്രകാശ് 2003 മുതല്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കാരായ്മ ജീവനക്കാരനായി ജോലിനോക്കിവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''