കേരളം

തട്ടിന്‍ മുകളില്‍ അഴിച്ചുവെച്ച സ്വര്‍ണാഭരണം കാണാതായി; പിടിക്കുമെന്നായപ്പോള്‍ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ് മോഷ്ടാവ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ മോഷ്ടിച്ച സ്വര്‍ണ്ണാഭരണം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. കൊടുവള്ളി കളരാന്തിരി ചെന്നനംപുറം മൊയ്തീന്‍ കുട്ടിയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ബുധനാഴ്ചയാണ് 5 പവന്‍ സ്വര്‍ണാഭരണം മോഷണം പോയത്. 

വീട്ടിനുളളിലെ തട്ടിന്‍ മുകളില്‍ അഴിച്ചു വെച്ചതായിരുന്നു ആഭരണം. ആ സമയം വീട്ടില്‍ തന്റെ മകന്‍ ജുനൈദിനൊപ്പമെത്തിയ കൂട്ടുകാരനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ആ നിലക്ക് വീട്ടുകാര്‍ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ സംശയിക്കുന്നയാള്‍ കുറ്റം സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി. 

പൊലീസ് സംശയമുള്ളയാളെ വിളിപ്പിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടാണ് വിട്ടയച്ചത്. അതിനിടയിലാണ് ഇന്നു പുലര്‍ച്ചെ വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ വീടിന്റെ മുന്‍വശത്ത് സ്വര്‍ണാഭരണം കാണുന്നത്. ഇതോടെ വീട്ടുകാര്‍ വിവരം കൊടുവള്ളി പൊലീസില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു