കേരളം

അഷ്ടമുടി കായലില്‍ ലോഹനിര്‍മിത വസ്തു, ബോംബ് എന്ന സംശയത്തില്‍ പരിഭ്രാന്തി; കിട്ടിയത് വാല്‍വ് 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അഞ്ചാലുംമൂട് അഷ്ടമുടി കായലില്‍ ചെമ്മക്കാട് ഭാഗത്ത് കണ്ട വസ്തു ബോംബ് ആണെന്ന സംശയം പരിഭ്രാന്തി പരത്തി. വിദഗ്ധ പരിശോധനയില്‍ വാട്ടര്‍ ടാങ്കിലും മത്സ്യബന്ധന ബോട്ടിലും ഉപയോഗിക്കുന്ന വാല്‍വ് ആണെന്ന് കണ്ടെത്തിയതോടെയാണ് ആശ്വാസമായത്.

ചെമ്മക്കാട് എകെജി ക്ലബ്ബിന് സമീപം കായലില്‍ ബുധനാഴ്ച വൈകീട്ട് ചൂണ്ടയിട്ടിരുന്നയാളാണ് കായലില്‍ ലോഹനിര്‍മിത വസ്തു കണ്ടത്. 
കൊല്ലത്തുനിന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ബോംബ് ആണോ എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. 
വിദഗ്ദ്ധ പരിശോധനയ്ക്കായി വസ്തു പ്രത്യേക പെട്ടിയിലാക്കി അഞ്ചാലുംമൂട് സ്‌റ്റേഷന്‍ പരിസരത്തേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത് വാല്‍വാണെന്ന് കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി