കേരളം

300 കടന്ന് തിരുവനന്തപുരം; 100 കടന്ന് എറണാകുളം, പത്തനംതിട്ട, വയനാട്; ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്നലെയും ഇന്നത്തെയും കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത്. രണ്ട് ​ദിവസത്തെ കണക്കനുസരിച്ച് തലസ്ഥാനത്ത് 320 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളിലെ കണക്കുകൾ ഇങ്ങനെ. 

എറണാകുളം ജില്ലയിലെ 132 പേർക്കും, പത്തനംതിട്ട ജില്ലയിലെ 130 പേർക്കും, വയനാട് ജില്ലയിലെ 124 പേർക്കും, കോട്ടയം ജില്ലയിലെ 89 പേർക്കും, കോഴിക്കോട് ജില്ലയിലെ 84 പേർക്കും, പാലക്കാട് ജില്ലയിലെ 83 പേർക്കും, മലപ്പുറം ജില്ലയിലെ 75 പേർക്കും, തൃശൂർ ജില്ലയിലെ 60 പേർക്കും, ഇടുക്കി ജില്ലയിലെ 59 പേർക്കും, കൊല്ലം ജില്ലയിലെ 53 പേർക്കും, കാസർഗോഡ് ജില്ലയിലെ 52 പേർക്കും, ആലപ്പുഴ ജില്ലയിലെ 35 പേർക്കും, കണ്ണൂർ ജില്ലയിലെ 14 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 1310 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേർന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാൽ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസർഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. 

എറണാകുളം ജില്ലയിൽ ചികിത്സയിലായിരുന്ന ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലം ജില്ലയിൽ ചികിത്സയിലായിരുന്ന രുക്മിണി (56) എന്നിവർ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. ഇതോടെ ആകെ മരണം 73 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ