കേരളം

തിരുവനന്തപുരം 311, പത്തനംതിട്ട 127, എറണാകുളം 109...; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുളള കണക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്നലെയും ഇന്നുമായി രോഗം സ്ഥിരീകരിച്ചവരില്‍ നല്ലൊരു ശതമാനം പേര്‍ക്കും വൈറസ് ബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെ. 1,162 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിലെ 311 പേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 127 പേര്‍ക്കും വയനാട് ജില്ലയിലെ 124 പേര്‍ക്കും എറണാകുളം ജില്ലയിലെ 109 പേര്‍ക്കും കോട്ടയം ജില്ലയിലെ 85 പേര്‍ക്കും കോഴിക്കോട് ജില്ലയിലെ 75 പേര്‍ക്കും പാലക്കാട് ജില്ലയിലെ 65 പേര്‍ക്കും മലപ്പുറം ജില്ലയിലെ 63 പേര്‍ക്കും തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ 48 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 44 പേര്‍ക്കും ഇടുക്കി ജില്ലയിലെ 30 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 29 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 4 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 425 പേര്‍ക്കും ഇന്ന് 885 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൊത്തം 1310 പേര്‍ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം  8, കണ്ണൂര്‍  5, കോഴിക്കോട്  3, ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 4 കെഎസ്ഇ ജീവനക്കാര്‍ക്കും, ഒരു കെഎല്‍എഫ് ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഐഎന്‍എച്ച്എസ്‌ലെ 20 ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ