കേരളം

തൃശൂർ ശക്തൻ മാർക്കറ്റിൽ എട്ടുപേർക്ക് കോവിഡ് ; ജില്ലയിലെ ക്ലസ്റ്ററുകളില്‍ രോഗം വ്യാപിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റില്‍ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് എട്ടുപേർക്ക് രോ​ഗബാധ കണ്ടെത്തിയത്.  ഇതില്‍ ഒരാള്‍ ചുമട്ടുതൊഴിലാളിയും ഒരാള്‍ കൂള്‍ബാര്‍ നടത്തുന്നയാളുമാണ്. മറ്റു ആറുപേര്‍ വിവിധ കടകളിലെ തൊഴിലാളികളാണ്. 

349പേരുടെ ആന്റിജന്‍ പരിശോധനയിലാണ് എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവിഭാഗം അറിയിച്ചു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ രണ്ടു ചുമട്ടുതൊഴിലാളികള്‍ക്ക് കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയിരുന്നു. 

ജില്ലയിലെ ക്ലസ്റ്ററുകളില്‍ രോഗ വ്യാപനം തുടരുകയാണ്. പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് രണ്ട് വയസ്സുള്ള പോര്‍ക്കുളം സ്വദേശിയായ കുഞ്ഞുള്‍പ്പടെ 15 പേര്‍ക്കും കെ എസ് ഇ ക്ലസ്റ്ററില്‍ 12 പേര്‍ക്കും കെ എല്‍ എഫ് ക്ലസ്റ്ററിലെ ഏഴ് പേര്‍ക്കും ചാലക്കുടി ക്ലസ്റ്ററില്‍ അഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 83 പേരില്‍ 61 പേര്‍ക്കും  സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?