കേരളം

യു ആര്‍ പ്രദീപ് എംഎല്‍എ നിരീക്ഷണത്തില്‍ ; ഇന്ന് ആന്റിജന്‍ പരിശോധന

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : ചേലക്കര എംഎല്‍എ യു ആര്‍ പ്രദീപ് സ്വയം നിരീക്ഷമത്തില്‍ പോയി. കോവിഡ് സ്ഥിരീകരിച്ച തലപ്പിള്ളി താലൂക്ക് തഹസില്‍ദാറുമായി എംഎല്‍എ സമ്പര്‍ക്കത്തില്‍ വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പോയത്. 

യു ആര്‍ പ്രദീപ് എംഎല്‍എയെ ഇന്ന് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയനാക്കും. ചൊവ്വാഴ്ചയാണ് തഹസിൽദാർ റാൻഡം ടെസ്റ്റിന് വിധേയനായത്. ഇന്നലെ ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തഹസിൽദാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താലൂക്ക് ഓഫീസ് പൂർണമായും അടച്ചു പൂട്ടി. താലൂക്ക് ഓഫീസിലെ മറ്റ് ജീവനക്കാർ സ്വയം നിരീക്ഷണത്തിൽ പോകാനും നിർദ്ദേശിച്ചിട്ടുണ്ട്. താലൂക്ക് ഓഫീസിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?