കേരളം

അഞ്ച് കിലോമീറ്റർ പരിധിയിൽ ടോക്കൺ; ബെവ് ക്യുവിൽ ബുക്കിങ് തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബെവ് ക്യു ആപ് പരിഷ്കരിച്ച് വീണ്ടും പ്രവർത്തനം ആരംഭിച്ചു. ബുക്കിങിന്റെ ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി ചുരുക്കി. ബുക്ക് ചെയ്യുന്നവർക്ക് അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിലുള്ള ഷോപ്പുകളിലെ ടോക്കണുകൾ ലഭിക്കും. 

ഇന്ന് 4.4 ലക്ഷം ടോക്കണുകളാണ് വിതരണം ചെയ്യുക. ഇന്ന് ഇതുവരെയായി ഒരു ലക്ഷത്തോളം ടോക്കണുകൾ വിതരണം ചെയ്ത് കഴിഞ്ഞു. 

സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യ വില്‍പ്പന ഇല്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബെവ് ക്യു ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൊവ്വാഴ്ചക്കകം പരിഹരിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആപിലെ പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. 

നേരത്തെ ആപ്പിലൂടെ ടോക്കണ്‍ ബുക്ക് ചെയ്യാന്‍ പോലും കഴിയാതെ വന്നതോടെ, വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആപ്പ് പിന്‍വലിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകാനായിരുന്നു സർക്കാർ നിർദ്ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു