കേരളം

സാമൂഹിക അകലം പാലിച്ചില്ല, രമേശ് ചെന്നിത്തലയ്ക്കെതിരേ കേസെടുത്തു 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സാമൂഹിക അകലം പാലിക്കാതെ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ കേസെടുത്തു. കരിമണൽ ഖനനത്തിനെതിരേ സമരംനടക്കുന്ന തോട്ടപ്പള്ളി പൊഴിമുഖത്ത് സന്ദർശനത്തിനെത്തിയ പ്രതിപക്ഷനേതാവടക്കം ഇരുപതോളം പേർക്കെതിരേയാണു കേസ്. അമ്പലപ്പുഴ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ രാവിലെ തോട്ടപ്പള്ളിയിലെത്തിയ രമേശ് ചെന്നിത്തല ജനകീയ സമരസമിതി റിലേ നിരാഹാരം നടത്തുന്ന സമരപ്പന്തലിലെത്തി  പ്രസംഗിച്ചു. തുടർന്ന് പൊഴിമുഖത്തെത്തി. കെ.പി.സി.സി. ജനറൽസെക്രട്ടറി എ.എ. ഷുക്കൂർ, ഡി.സി.സി. പ്രസിഡന്റ് എം. ലിജു, മുൻ എം.എൽ.എ. അഡ്വ. ബി. ബാബുപ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്