കേരളം

ഇടവപ്പാതി കനക്കും ; ദക്ഷിണേന്ത്യയില്‍ 102 ശതമാനം മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ സാധാരണതോതിലുള്ള മഴ ആയിരിക്കും ദക്ഷിണേന്ത്യയില്‍ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ശരാശരി മഴ സാധാരണ മഴയുടെ 102% മഴ ആയിരിക്കുമെന്നാണ് വിവിധ കാലാവസ്ഥ മോഡലുകളുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാംഘട്ട ദീര്‍ഘകാല പ്രവചനം സൂചിപ്പിക്കുന്നത്.   

തെക്ക്പടിഞ്ഞാറന്‍ കാലവര്‍ഷത്തിലെ സാധാരണ മഴയായി  880 mm മഴയാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യത 39 ശതമാനവും സാധാരണയില്‍ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 20 ശതമാനവും സാധാരണ മഴക്കുള്ള സാധ്യത 41 ശതമാനവുമാണെന്നാണ് പ്രവചനത്തില്‍ സൂചിപ്പിക്കുന്നത്.

കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിലെ സാധാരണ മഴ അഥവാ ദീര്‍ഘകാല ശരാശരി 2924.7 മില്ലിമീറ്റര്‍ മഴയാണ്. രാജ്യത്ത് ജൂലൈ മാസത്തില്‍ 103% മഴയും ഓഗസ്റ്റില്‍ 97% മഴയും ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണ നിലക്ക് മണ്‍സൂണിനെ സ്വാധീനിക്കുന്ന എല്‍നിനോ പ്രതിഭാസവും ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ പ്രതിഭാസവും ന്യൂട്രല്‍ അവസ്ഥയിലാണെന്നും ലാ നിനാ പ്രതിഭാസം സീസണിന്റെ അവസാനത്തോടെ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കൂടി കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മണ്‍സൂണ്‍ പ്രവചനത്തില്‍ പറയുന്നു.

കേരളത്തില്‍ ജൂണ്‍ 1 ന് തന്നെ മണ്‍സൂണ്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍