കേരളം

ന്യൂനമർദ്ദം ഇന്ന് ‘നിസർഗ’ ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് കനത്ത മഴ, ഓറഞ്ച് അലർട്ട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ഉച്ചയോടെ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ‘നിസർഗ’ എന്നാണു പേര്. ചുഴലിക്കാറ്റ് 11.30 ഓടെ രൂപം കൊള്ളുമെന്നാണ് പ്രവചനം. കാറ്റിന് മണിക്കൂറിൽ 85 കിലോമീറ്റർ വരെ വേ​ഗതയുണ്ടാകും. അർധരാത്രിയോടെ നിസ‍ർഗ തീവ്ര ചുഴലിയായി ശക്തി പ്രാപിക്കും. 

ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലെ റായിഗഡിലെ ഹരിഹരേശ്വറിനും ദാമനും ഇടയിൽ ബുധനാഴ്ച വൈകീട്ടോടെ കരയിലെത്തും. മണിക്കൂറിൽ 120 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശും. വ്യാഴാഴ്ച്ച കാറ്റിന് ശക്തികുറയും. കേരള, കർണാടക, ലക്ഷദ്വീപ്, ഗോവ തീരങ്ങളിൽ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്.

ഇന്ന് വടക്കൻ കേരളത്തിൽ കനത്തമഴയ്ക്കു സാധ്യതയുണ്ട്. അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തുടർന്നുള്ള ദിവസങ്ങളിലും സംസ്ഥാനമാകെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തമഴ പ്രതീക്ഷിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ