കേരളം

ശേഷിയുടെ പരമാവധിയായി; പ്രവാസികളെ കൊണ്ടുവരുന്നതു കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടു; വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍നിന്നു പ്രവാസികളെ കൊണ്ടുവരുന്നതു കുറയ്ക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ വരുന്ന ആളുകളെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധിയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടാണ് പ്രവാസികള്‍ എത്തുന്നതു കുറയ്ക്കണമെന്ന ആവശ്യപ്പെട്ടിട്ടുള്ളത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഗള്‍ഫില്‍ ഇതിനകം തന്നെ 160ല്‍ അധികം മലയാളികളാണ് മരിച്ചത്. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകത സംസ്ഥാന സര്‍ക്കാരിനെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. ധാരാളം ആളുകള്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നുണ്ട്. അവരെ എത്രയും വേഗം തിരികെയെത്തിക്കുക എന്നതാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വം എന്നും മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍