കേരളം

ശൈലജ ‘ഹീറോ’ ; പ്രശംസയുമായി കമൽ ; തമിഴ്‌നാടിന് കേരളമാതൃക പിന്തുടരാമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കേരളത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോ​ഗ്യമന്ത്രി കെ കെ ശൈലജയെ പുകഴ്ത്തി നടൻ കമൽഹാസൻ. മന്ത്രി ശൈലജയെ ഹീറോ എന്നാണ് കമൽ വിശേഷിപ്പിച്ചത്. തന്റെ പാർട്ടിയായ മക്കൾ നീതി മയ്യം മന്ത്രി ശൈലജയുമായി നടത്തിയ ലൈവ് ചാറ്റിലാണ് കമൽഹാസന്റെ പരാമർശം.

‘‘ഇപ്പോൾ എല്ലാവരും സംസാരിക്കുന്നത് കേരളത്തെക്കുറിച്ചാണ്. ശൈലജ ടീച്ചറാണ് ഹീറോ’’ -കമൽ പറഞ്ഞു. പ്രശംസയ്ക്ക് നന്ദി അറിയിച്ച മന്ത്രി ആരോഗ്യപ്രവർത്തകരാണ് കേരളത്തിലെ യഥാർഥ ഹീറോകളെന്നും അവരെ ഏകോപിപ്പിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും കമലിന് മറുപടി നൽകി.

“മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളുടെ സഹായത്തോടെ തമിഴ്‌നാടിന് കേരളമാതൃക പിന്തുടരാവുന്നതാണ്. ജനങ്ങളുടെയും സർക്കാരിതര സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും പൂർണ സഹകരണമില്ലെങ്കിൽ ഇത് നടപ്പാക്കുക പ്രയാസമാണ്. ജനുവരിയിൽ വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾത്തന്നെ കേരളത്തിൽ മുൻകരുതൽ നടപടികൾ ആരംഭിച്ചിരുന്നു. മികച്ച ക്വാറന്റീൻ സംവിധാനങ്ങൾ ഉറപ്പാക്കിയതിനാൽ സമ്പർക്കം വഴിയുള്ള രോഗവ്യാപനം കാര്യമായി കുറയ്ക്കാൻ സാധിച്ചു” -മന്ത്രി പറഞ്ഞു.

ഓരോനിമിഷവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന താങ്കളിൽനിന്ന് തുടർന്നും ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നതായി കമൽ മന്ത്രിയോടു പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി സേവനത്തിനിറങ്ങുകയാണ് തങ്ങളെന്നും വിലപ്പെട്ട ഉപദേശങ്ങൾ ഇനിയും വേണ്ടിവരുമെന്നും കമൽ മന്ത്രിയെ അറിയിച്ചു. ഏത് ഭാഷയിൽ സംസാരിക്കണമെന്ന മന്ത്രിയുടെ ചോദ്യത്തിന് ഇംഗ്ലീഷിൽ സംസാരിച്ചാൽ മതിയെന്നും ബിബിസിക്ക് മന്ത്രി നൽകിയ അഭിമുഖം കണ്ടിരുന്നുവെന്നും കമൽ മറുപടി നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി