കേരളം

സൂരജിനെ ബാങ്കിലെത്തിച്ച് പരിശോധന പൂർത്തിയാക്കി;  ലോക്കറിൽ ഉത്രയുടെ പത്തുപവൻ സ്വർണം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:  അഞ്ചൽ സ്വദേശി ഉത്രയെ പാമ്പ് കടിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് അടൂരിലെ ബാങ്ക് പരിശോധന ക്രൈംബ്രാഞ്ച് പൂർത്തിയാക്കി. 10 പവൻ സ്വർണം ലോക്കറിലുണ്ട്. ആറു പവൻ സ്വർണം കാർഷിക വായ്പയ്ക്ക് ഈടായി നൽകി. സൂരജിനെ ബാങ്കിന് അടുത്തു കൊണ്ടുവന്നെങ്കിലും അകത്തേക്കു പ്രവേശിപ്പിച്ചില്ല. പ്രതികളെ എത്തിച്ച് വീണ്ടും തെളിവെടുപ്പു നടത്തുമെന്നു ഡിവൈഎസ്പി എ.അശോക് കുമാർ അറിയിച്ചു.

ഉത്രയെ പാമ്പ് കടിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് കേരള വനിതാ കമ്മിഷന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി. ഭർത്താവ് സൂരജിന്റെ കുടുംബാംഗങ്ങൾക്ക് എതിരെ ഗാർഹിക, സ്ത്രീധന പീഡന കേസുകൾ നിലനിൽക്കുമെന്ന് റിപ്പോർട്ടിലുള്ളതായി വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ പറഞ്ഞു. റിപ്പോർട്ട് കൊല്ലം ജില്ലാ റൂറൽ എസ്പിക്കു കൈമാറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം