കേരളം

അധ്യാപകര്‍ താരങ്ങളായി, വിക്‌ടേഴ്‌സ് ചാനലില്‍ ക്ലാസെടുക്കാന്‍ തിരക്ക്;  ക്ലാസ് ചലഞ്ചുമായി വിദ്യാഭ്യാസ വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ആരംഭിച്ച ക്ലാസുകളില്‍ കൂടുതല്‍ അധ്യാപകരെ പങ്കെടുപ്പിക്കാന്‍ ക്ലാസ് ചലഞ്ചുമായി വിദ്യാഭ്യാസ വകുപ്പ്. മികച്ച രീതിയില്‍ ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ തത്പരരായി മുന്നോട്ടു വന്ന സാഹചര്യത്തില്‍ അവരെ കൂടി പരിഗണിക്കുന്നതിനാണ് ക്ലാസ്സ് ചലഞ്ച് ആരംഭിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, ടി.ടി.ഐ ഡയറ്റ് അധ്യാപകര്‍, സമഗ്ര ശിക്ഷയ്ക്ക് കീഴിലുളള അധ്യാപകര്‍ എന്നിവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് മിനിട്ട് വരുന്ന ഒരു വീഡിയോ പാഠം റെക്കോര്‍ഡ് ചെയ്ത് 8547869946 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേയ്‌ക്കോ,  classchallenge.dge@gmail.com ലേക്കോ അയയ്ക്കാം.

ക്ലാസ്സെടുക്കുന്ന അധ്യാപകരുടേയും സ്‌കൂളിന്റെയും പേര്, ക്ലാസ്സ്, വിഷയം എന്നിവയും രേഖപ്പെടുത്തണമെന്ന് അറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ