കേരളം

ആന ചെരിഞ്ഞ സംഭവം: കുറ്റക്കാരെക്കുറിച്ചു വിവരം നല്‍കിയാല്‍ രണ്ടു ലക്ഷം രൂപ നല്‍കുമെന്ന് ഹൈദരാബാദിലെ കര്‍ഷകന്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പാലക്കാട്ട് ഗര്‍ഭിണിയായ ആനയെ കൊലപ്പെടുത്തിയവരെക്കുറിച്ചു വിവരം നല്‍കിയാല്‍ രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഹൈദരാബാദിലെ കര്‍ഷകന്‍. കുറ്റക്കാരെക്കുറിച്ചു വിവരം കേരള പൊലീസിനു കൈമാറുന്നവര്‍ക്കു പാരിതോഷികം നല്‍കുമെന്ന് ബിടി ശ്രീനിവാസന്‍ എന്ന കര്‍ഷകന്‍ പറഞ്ഞു.

കൃഷി ചെയ്തുണ്ടാക്കിയ സമ്പാദ്യത്തില്‍ നിന്നാണ് രണ്ടു ലക്ഷം രൂപ നല്‍കുന്നതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവം അത്രയ്ക്കു ദുഃഖമാണ് ഉണ്ടാക്കിയത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടണം- മേധക് ജില്ലയില്‍ നെല്‍കൃഷി നടത്തുന്ന ശ്രീനിവാസന്‍ പറഞ്ഞു.

കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതിനു ശേഷമാണ് പാരിതോഷികം നല്‍കുക. പൊലീസ് ഈ കേസ് ഗൗരവത്തോടെ അന്വേഷിക്കുമെന്നാണ് കരുതുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര