കേരളം

എറണാകുളത്ത് 10 കോവിഡ് രോഗികള്‍; 5 സ്ത്രീകള്‍; എല്ലാവരും വിദേശത്തുനിന്നെത്തിയവര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന്  8 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കൂടാതെ മറ്റു ജില്ലകളില്‍ സ്ഥിരീകരിച്ച 2 കേസുകള്‍ കൂടി ജില്ലയില്‍ ചികിത്സയിലുണ്ട്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പത്തായി

മെയ് 26 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 46 വയസുള്ള നെടുമ്പാശ്ശേരി സ്വദേശിനി, 31 വയസുള്ള തിരുവനന്തപുരം സ്വദേശിനി, 47 വയസുള്ള പത്തനംതിട്ട സ്വദേശിനി, 42 വയസുള്ള ഏലൂര്‍ സ്വദേശിനി, 42 വയസുള്ള ആലുവ സ്വദേശിനി എന്നിവര്‍. മെയ് 26 ലെ അബുദാബി  കോഴിക്കോട്  വിമാനത്തിലെത്തിയ 38 വയസുള്ള ഏഴിക്കര സ്വദേശി. മെയ് 27 ലെ അബുദാബി  കൊച്ചി വിമാനത്തിലെത്തിയ 53 വയസുള്ള മൂവാറ്റുപുഴ സ്വദേശി, 50 വയസുള്ള പെരുമ്പാവൂര്‍ സ്വദേശി, 59 വയസുള്ള മുളന്തുരുത്തി സ്വദേശി. മെയ് 27 ലെ ദുബായ് കൊച്ചി വിമാനത്തിലെത്തിയ 63 വയസുള്ള നെടുമ്പാശ്ശേരി സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

മെയ് 17 ലെ അബുദാബി കൊച്ചി വിമാനത്തിലെത്തിയ 56 കാരനായ കീഴ്മാട് സ്വദേശിയും, മെയ് 18 ലെ അബുദാബി  കൊച്ചി വിമാനത്തിലെത്തിയ 38 കാരനായ ഏഴിക്കര സ്വദേശിയും, തൃശ്ശൂര്‍ സ്വദേശിയായ 47 കാരനും, മെയ് 30 ന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായ 27 വയസുള്ള മഹാരാഷ്ട്ര സ്വദേശിയും രോഗമുക്തി നേടിയതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന്  ഡിസ്ചാര്‍ജ് ചെയ്തു.

782 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 644 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം  9929  ആണ്. ഇതില്‍ 8843 പേര്‍ വീടുകളിലും, 462 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 624 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.24 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.  ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 105  ആണ്.
 
126 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 92 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 8  എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 265  ഫലങ്ങളാണ് ലഭിക്കാനുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍