കേരളം

മദ്യം കുടിപ്പിച്ച് ഭര്‍ത്താവ് പുറത്തേക്കുപോയി, ഒരാളെത്തി കടന്നുപിടിച്ചു; പീഡനവിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : ഭര്‍ത്താവ് മദ്യം ബലമായി കുടിപ്പിച്ചാണ് ക്രൂരപീഡനത്തിന് ഇരയാക്കിയതെന്ന് യുവതി വെളിപ്പെടുത്തി. ബീച്ച് കാണിക്കാമെന്ന് പറഞ്ഞാണ് ഭര്‍ത്താവ് തന്നെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിച്ചത്. ഭര്‍ത്താവിനൊപ്പം നാലുപേര്‍ തന്നെ ഉപദ്രവിച്ചു. പിന്നെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ചും തന്നെയും കുട്ടിയെയും ഉപദ്രവിച്ചു. തന്നോട് പരാതി പിന്‍വലിക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തി.

മിനിയാന്നും കൂട്ടുകാരന്റെ വീട്ടില്‍ കൊണ്ടുപോയിരുന്നു. അന്ന് സന്തോഷത്തോടെയാണ് തിരികെ എത്തിയത്. അതുപോലെ ഇന്നലെയും കൂട്ടുകാരന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ച് ഭര്‍ത്താവ് കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ചു. തന്നെയും കുടിപ്പിച്ചതായി യുവതി പറഞ്ഞു.

തന്നെ മുറിയിലടച്ചശേഷം ഭര്‍ത്താവും കൂട്ടുകാരും പുറത്തേക്ക് പോയി. ഇതിനിടെ ഒരാളെത്തി കടന്നുപിടിച്ചു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന പ്രായമായ സ്ത്രീ, ഇവിടെ നിന്നും രക്ഷപ്പെട്ടോളാന്‍ തന്നോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന മകനൊപ്പം വീട്ടില്‍ നിന്നും പുറത്തുകടന്ന ഉടന്‍ തന്നെ, ഭര്‍ത്താവ് ചിലരുമായി അടിയുണ്ടാക്കുകയാണെന്നും വേഗം എത്താനും ആവശ്യപ്പെട്ടു.

റോഡിലെത്തിയ തന്നെയും മകനെയും അവിടെയുണ്ടായിരുന്ന കാറിലേക്ക് തള്ളിയിട്ടു. വിജനമായ ഒരിടത്തുകൊണ്ടുപോയി ഉപദ്രവിച്ചു. അടിയേറ്റ തനിക്ക് ബോധം പോയി. മകനെ ഉപദ്രവിക്കുന്നത് കേട്ടാണ് കണ്ണുതുറക്കുന്നത്. അപ്പോള്‍ തന്റെ മേല്‍വസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്.

തന്റെ തുടയില്‍ സിഗരറ്റ് വെച്ചുകുത്തി പൊള്ളിച്ചതായും യുവതി പറയുന്നു. കുട്ടിയുമായി താന്‍ ഒരുവിധം റോഡിലെത്തി മുന്നിലെത്തിയ ബൈക്കിന് കൈകാണിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്നവര്‍ ഏര്‍പ്പാടാക്കിയ കാറിലാണ് വീട്ടിലെത്തിച്ചത്. കാറില്‍ തന്റെ വീട്ടിലെത്തിച്ചു. പിന്നീട് ഭര്‍ത്താവ് ഇളയമകനെയും കൂട്ടി വീട്ടിലെത്തിയെന്നും പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തന്റെ അമ്മ അതിന് വിസമ്മതിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ