കേരളം

തുടർച്ചയായി രണ്ടാം ദിവസവും നൂറ് കടന്ന് കോവിഡ‍് കേസുകൾ; കണക്കുകൾ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറ് കടന്നു. ഇന്ന് 108 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 34 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സമ്പർക്കത്തിലൂടെ 10 പേർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ ഏഴ് പേർക്കും മലപ്പുറം ജില്ലയിലെ രണ്ട് പേർക്കും തൃശൂർ ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്.

വിദേശ രാജ്യങ്ങളിൽ നിന്നെത്തി രോ​ഗം സ്ഥിരീകരിച്ചവരിൽ 28 പേർ യുഎഇയിൽ നിന്നുള്ളവരാണ്. കുവൈറ്റിൽ നിന്ന്14 പേർ, താജിക്കിസ്ഥാനിൽ നിന്ന് 13 പേർ, സൗദി അറേബ്യയിൽ നിന്ന് നാല് പേർ, നൈജീരിയയിൽ നിന്ന് എത്തിയ മൂന്ന് പേർ, ഒമാൻ, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോ വ്യക്തികൾ എന്നിവർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുടെ കണക്കുകൾ ഇങ്ങനെ. മഹാരാഷ്ട്രയിൽ നിന്നെത്തിയ 15 പേർ, ഡൽഹിയിൽ നിന്നെത്തിയ എട്ട് പേർ, തമിഴ്‌നാട്ടിൽ നിന്നെത്തിയ അഞ്ച് പേർ, ഗുജറാത്തിൽ നിന്നെത്തിയ നാല് പേർ, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോ വ്യക്തികൾ എന്നിവർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 

എയർപോർട്ട് വഴി 43,901 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,17,232 പേരും റെയിൽവേ വഴി 16,540 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,79,294 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,81,482 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1615 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 284 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി