കേരളം

കഠിനംകുളം കൂട്ടബലാല്‍സംഗം : ഒളിവിലായിരുന്ന പ്രതിയും പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കഠിനംകുളം കൂട്ടബലാല്‍സംഗക്കേസില്‍ ഒളിവിലായിരുന്ന പ്രതിയെയും പൊലീസ് പിടികൂടി. ചാന്നാങ്കര സ്വദേശി നൗഫലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു. യുവതിയെ വിജനമായ സ്ഥലത്ത് ഓട്ടോയില്‍ എത്തിച്ചത് നൗഫലാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

യുവതിയെ ബലമായി മദ്യം കുടിപ്പിച്ചശേഷം അഞ്ചു വയസ്സുള്ള മകന്റെ മുന്നിലിട്ട്  ക്രൂരമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഭർത്താവ് ഉൾപ്പെടെ 6 പ്രതികൾ ജയിലിലാണ്. ഭർത്താവ്, സുഹൃത്തുക്കളായ ചാന്നാങ്കര ആറ്റരികത്ത് വീട്ടിൽ മൻസൂർ (30), അക്ബർഷാ (25), അർഷാദ് (26), മനോജ് (26) എന്നിവരും വെട്ടുതുറ സ്വദേശി രാജൻ(65) എന്നിവരെ   വിഡിയോ കോൺഫറൻസ് വഴി മജിസ്ട്രേട്ടിന്റെ മുൻപിൽ ഹാജരാക്കിയ ശേഷമാണ് സബ് ജയിലിലേക്ക് അയച്ചത്.

ഇവരിൽ മൻസൂർ, അക്ബർഷാ, അർഷാദ് എന്നിവർക്കെതിരെ പീഡനത്തിനു പുറമേ പോക്സോ നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്.  ഭർത്താവ് ഉൾപ്പെടെ ചില പ്രതികളും അവരുടെ ബന്ധുക്കളും ഭീഷണിപ്പെടുത്തിയെന്ന് രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടിനോട് യുവതി  പറഞ്ഞതിനാൽ ഇവരെയും  മകനെയും നെട്ടയത്തുള്ള മഹിളാ മന്ദിരത്തിലേക്ക്  മാറ്റി.  

ഭർത്താവ് വ്യാഴാഴ്ച  ഭാര്യയെ മകനൊപ്പം സ്കൂട്ടറിൽ സുഹൃത്തായ വെട്ടുതുറ സ്വദേശി രാജന്റെ വീട്ടിൽ എത്തിച്ചു. ഭാര്യയെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു. ഭർത്താവിന്റെ സുഹൃത്തുക്കൾ ചാന്നാങ്കരയിലെ  പത്തേക്കറിലെ ഔട്ട് ഹൗസിലാണ് മകൻ നോക്കിനിൽക്കെ പീഡിപ്പിച്ചത്. യുവതിയെ കയറ്റിക്കൊണ്ടുപോയ ഓട്ടോയും ഭർത്താവ് ഓടിച്ച സ്കൂട്ടറും കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി