കേരളം

സഹോദരിയുമായി പ്രണയം, യുവാവിനെ ആങ്ങള നടുറോഡിൽ വെട്ടിവീഴ്ത്തി; നില ​ഗുരുതരം, ദുരഭിമാന വധശ്രമമെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സഹോദരിയെ പ്രണയിച്ച യുവാവിനെ ആങ്ങള പട്ടാപ്പകൽ നടുറോഡിൽ കഴുത്തിനു വെട്ടിവീഴ്ത്തി. മൂവാറ്റുപുഴ പണ്ടരിമല തടിലക്കുടിപ്പാറയിൽ അഖിൽ ശിവൻ (19) ആണ് വെട്ടേറ്റ് ഗുരുതര നിലയിലായത്. ഇടത് കൈപ്പത്തിക്കു മുകളിലാണ് വെട്ടേറ്റത്. യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറണാകുളത്തു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓട്ടമൊബീൽ എൻജിനീയറിങ് വിദ്യാർഥിയാണ് അഖിൽ. അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ ബേസിൽ എൽദോസ് (22) ആണ് ആക്രമിച്ച‌തെന്നു പൊലീസ് പറയുന്നു. അഖിലും സഹോദരിയുമായുള്ള ബന്ധത്തെ ബേസിൽ ശക്തമായി എതിർത്തിരുന്നു. ഇവരുടെ അടുപ്പം തടയുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

അഖിലിന്റെ അമ്മാവന്റെ മകൻ അരുൺ ബാബുവിനും പരിക്കുണ്ട്. മാസ്ക് വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തിയ അഖിലിനെ മറ്റൊരു ബൈക്കിലെത്തിയ യുവതിയുടെ സഹോദരൻ വിളിച്ചിറക്കി. അടുത്തേക്ക് ചെന്നപ്പോൾ വടിവാളുകൊണ്ട് കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?