കേരളം

കാടുപിടിച്ച സ്ഥലം വൃത്തിയാക്കി കഞ്ചാവ് 'കൃഷി' ; ഒരു മീറ്ററിലേറെ ഉയരമുള്ള 90 ചെടികള്‍ ; യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കാടുപിടിച്ചു കിടന്ന സ്ഥലം വൃത്തിയാക്കി യുവാവ് നട്ടത് കഞ്ചാവ് ചെടികള്‍. കണ്ണൂര്‍ നഗര മധ്യത്തില്‍ സ്‌റ്റേഡിയത്തിനും പൊലീസ് ക്വാര്‍ട്ടേഴ്‌സിനും സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് പിറകിലാണ് കഞ്ചാവു ചെടികള്‍ നട്ടുവളര്‍ത്തിയത്. സംഭവത്തില്‍ അസം ബംഗായി സ്വദേശി ഖുര്‍ഷിദ് ആലം (27) അറസ്റ്റിലായി.

ക്വാര്‍ട്ടേഴ്‌സിന് പിന്നില്‍ കാട് പിടിച്ച ഭാഗം ശുചീകരിച്ചാണ് ചെടികള്‍ നട്ടുവളര്‍ത്തിയത്. 90 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.  

ഒരു മീറ്ററോളം ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ക്ക് നാലു മാസത്തിലേറെ പ്രായമുണ്ട്.  50 സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്ററിലധികം ഉയരമുള്ള ചെടികളാണ് കണ്ടെത്തിയത്. സമൃദ്ധമായി വളര്‍ന്ന നിലയിലായിരുന്നു ചെടികള്‍. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ