കേരളം

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 391 രൂപ; എല്‍പിയിലും യുപിയിലും 261; ഉച്ചഭക്ഷണവിഹിതമായി വിദ്യാര്‍ഥികള്‍ക്ക് കൂപ്പണ്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കായി ലോക്ക്ഡൗണ്‍ കാലത്തെ വിഹിതം കിറ്റായി നല്‍കുന്നതു സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും വഴി. സ്‌കൂളില്‍ നിന്നു ലഭിക്കുന്ന കൂപ്പണ്‍ നല്‍കി കുട്ടികള്‍ക്കു കിറ്റ് വാങ്ങാം. ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് 391 രൂപയുടെയും എല്‍പി, യുപി വിഭാഗത്തിന് 261 രൂപയുടെയും പലവ്യഞ്ജനങ്ങളും 4 കിലോ വീതം അരിയുമാണു നല്‍കുക. സംസ്ഥാനത്തെ 26 ലക്ഷം വിദ്യാര്‍ഥികള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നു മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

ലോക്ക്ഡൗണില്‍ സ്‌കൂളുകള്‍ അടച്ചതോടെ ഉച്ചഭക്ഷണ വിതരണം മുടങ്ങിയിരുന്നു. ഈ സമയത്തെ അരിയും പലവ്യഞ്ജനങ്ങളുമാണു കുട്ടികള്‍ക്കു നല്‍കുക. കൂപ്പണ്‍ വാങ്ങാന്‍ രക്ഷിതാക്കള്‍ സ്‌കൂളിലെത്തണം. ഇതിനു സ്‌കൂളുകള്‍ക്കു സൗകര്യപ്രദമായ ദിവസവും സമയവും നിശ്ചയിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?