കേരളം

അപരന്റെ നോവ് അറിയുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം; ഗാനമൊരുക്കി ചലച്ചിത്ര പ്രവര്‍ത്തകര്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ ഗാനം. കരുണ എന്ന പേരിലുളള ഗാനത്തിന് പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാലാണ് സംഗീതം ഒരുക്കിയത്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍.

നടനും സംവിധായകനുമായ വിജയകുമാര്‍ പ്രഭാകരന്റെ സംവിധാനത്തില്‍ ഒരുക്കിയ ഗാനം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ്. കോവിഡ് പോരാട്ടത്തില്‍ മുഴുകിയിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെയുള്ള മുഴുവന്‍ പോരാളികള്‍ക്കും പ്രചോദനവും ഊര്‍ജവും പകരുന്നതാണ് ഗാനം. 'മടിക്കാതെ പാലിക്കാം, മറക്കാതെ ശീലിക്കാം, ഭയക്കാതെ ജീവിക്കാം, നാളേയ്ക്കായി' - എന്നതാണ് ഗാനത്തിന്റെ സന്ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു