കേരളം

തൃശൂരില്‍ രോഗവ്യാപനം ഉയരുന്നു; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ദര്‍ശനം ഉണ്ടാവില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ദര്‍ശനം ഉണ്ടാവില്ല. തൃശൂരില്‍ രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നാളെ മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കേണ്ടതില്ല എന്ന ക്ഷേത്ര ഭരണസമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ചതിന് അനുസരിച്ച് നാളെ നടക്കുന്ന രണ്ടുവിവാഹങ്ങള്‍ക്ക് തടസമില്ലെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

ഗുരുവായൂരിലും പരിസരത്തും കോവിഡ് ഭീതി ഉയരുകയാണ്. ഗുരുവായൂരിന് സമീപമുളള ചാവക്കാട് കണ്ടെയ്ന്‍മെന്റ് സോണാണ്. ഗുരുവായൂരിനോട്് ചേര്‍ന്നുളള ഒരു ഗ്രാമപഞ്ചായത്തും തീവ്ര ബാധിത പ്രദേശമാണ്. തൃശൂരില്‍ ഒന്നടങ്കം കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് ഗുരുവായൂരില്‍ നാളെ മുതല്‍ ദര്‍ശനം അനുവദിക്കേണ്ടതില്ല എന്ന തീരുമാനത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാരിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഭരണസമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് നിലനിന്നിരുന്ന പോലെ ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്