കേരളം

റിട്ടയേര്‍ഡ് വനിതാ എസ്‌ഐയെ വെട്ടിക്കൊന്ന് എഎസ്‌ഐ ആയ ഭര്‍ത്താവ് ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. റിട്ടയേര്‍ഡ് എസ്‌ഐ ലീലയാണ് മരിച്ചത്. ഇവരെ വെട്ടിയ ശേഷം ഭര്‍ത്താവ് പൊന്നന്‍ ആത്മഹത്യ ചെയ്തു. 

ഇന്ന് രാവിലെ തൊടുവന്‍കോടുള്ള വീട്ടില്‍ വച്ചായിരുന്നു സംഭവം. രണ്ടുപേരും റിട്ടയേര്‍ഡ് പൊലീസുകാരാണ്. ഇവര്‍ തമ്മില്‍ ദീര്‍ഘനാളായി കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇവര്‍ തമ്മില്‍ വഴക്കിട്ടു. ഇന്ന് രാവിലെ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് പൊന്നന്‍ വീട്ടിനകത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

കുടുംബപ്രശ്‌നങ്ങളാണ് കൊലയ്ക്ക് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കങ്ങള്‍ ഉണ്ടായതായും പൊലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ ലീല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ