കേരളം

കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഇള ദിവാകര്‍ മരിച്ച നിലയില്‍ ;  മൃതദേഹം വാമനപുരം നദിയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കഴിഞ്ഞദിവസം കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഇള ദിവാകറിന്റെ മൃതദേഹം കണ്ടെത്തി. വാമനപുരം നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സെക്രട്ടേറിയറ്റിലെ റെക്കോര്‍ഡ്‌സ് വിഭാഗം അണ്ടര്‍സെക്രട്ടറിയാണ്  ചിറയിന്‍കീഴ് ഒറ്റപ്ലാമുക്ക് ഗ്രീഷ്മത്തില്‍ ഇള ദിവാകര്‍. പുലര്‍ച്ചെ വീട്ടില്‍ നിന്നു  സ്‌കൂട്ടറില്‍ പുറപ്പെട്ട ഇവരുടെ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് അയന്തികടവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് സെക്രട്ടറിയേറ്റിലെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തുന്നത്.

അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. പരേതനായ ലൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ഭവ്യ ലൈജു(കെ.എസ്.ഇ.ബി. സബ് എന്‍ജിനീയര്‍, പാലച്ചിറ), അദീന ലൈജു(പ്ലസ്ടു വിദ്യാര്‍ഥിനി).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ