കേരളം

പതിനേഴുകാരിക്ക് മൊബൈല്‍ ഫോണ്‍ ആര് വാങ്ങി നല്‍കി; ആരോപണവുമായി കുടുംബം; മരണത്തില്‍ ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തതില്‍ ദുരൂഹത. പതിനേഴുകാരിക്ക് ആരോ മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കിയെന്ന് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം അന്വേഷിക്കണമെന്നു കുടുംബം ആവശ്യപ്പെട്ടു. ഒപ്പം ആത്മഹത്യക്ക് ശ്രമിച്ച കൂട്ടുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. മകള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ട് അമ്മ ശകാരിച്ചിരുന്നതായും പറയുന്നു.  

പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ അടിമാലി കുളമാംകുഴിയില്‍ വീടിനു സമീപമാണ്  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുമായ ഇരുപത്തൊന്നുകാരിയായ മറ്റൊരു പെണ്‍കുട്ടിയെ വിഷം കഴിച്ച നിലയിലും കണ്ടെത്തി. ഇരുവരേയും കഴിഞ്ഞ ദിവസം കാണാതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണിലൂടെ ബന്ധുക്കളെ വിളിച്ച് പെണ്‍കുട്ടികള്‍ കാര്യം പറയുകയും ചെയ്തു. പക്ഷേ എവിടെയാണെന്ന് ഇരുവരും പറഞ്ഞില്ല. ഇതോടെ മക്കളെ കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചു.

പന്ത്രണ്ടിന് തിരികെ എത്തിയ ഇവരെ വീട്ടുകാര്‍ എത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. രാവിലെ കൗണ്‍സിലിങിനായി അടിമാലിയില്‍ കൊണ്ടുപോകാനിരിക്കെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. വീടിന് സമീപം തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ബന്ധുവായ 21 കാരി ഈ വിവരമറിഞ്ഞതോടെ വിഷം കഴിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍