കേരളം

ഫിക്‌സഡ് ചാര്‍ജില്‍ 25 ശതമാനം ഒഴിവാക്കും; അധിക തുക ഈടാക്കിയിട്ടില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് അധികതുക ഈടാക്കിയിട്ടില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള. ലോക്ക്ഡൗണ്‍ കാലത്തെ ഉപഭോഗത്തിന് കെഎസ്ഇബി അധിക തുക ഈടാക്കുന്നതായുളള ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എന്‍ എസ് പിളള.

ലോക്ക്ഡൗണ്‍ കാലത്ത് വൈദ്യുതി ഉപഭോഗം നന്നായി കൂടിയിട്ടുണ്ട്. മീറ്ററില്‍ രേഖപ്പെടുത്തിയ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ബില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, സ്ഥാപനങ്ങള്‍ അടച്ചിട്ടിരുന്ന കാലത്തെ വൈദ്യുതിബില്‍ തുക തിരികെ ലഭിക്കും. ഇനിയുള്ള മാസങ്ങളിലെ ബില്ലുകളില്‍ ലോക്ഡൗണ്‍ ബില്ലിലെ തുക കുറയ്ക്കും. ഫിക്‌സഡ് ചാര്‍ജില്‍ 25 ശതമാനം ഒഴിവാക്കും. ബാക്കി തുക ഡിസംബര്‍ 15നകം അടച്ചാല്‍ മതിയെന്നും കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍