കേരളം

വാടക വീട് കാണിക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ വിളിച്ചുവരുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; യുവാക്കളും യുവതികളും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: വീട്ടമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസില്‍ 2 സ്ത്രീകളുള്‍പ്പെടെ 4 പേര്‍ പിടിയില്‍. ചേര്‍ത്തല പാണാവള്ളി പുതുവില്‍നികത്തു വീട്ടില്‍ അശ്വതി (27), തിരുവനന്തപുരം പേട്ടവയലില്‍ വീട്ടില്‍ കണ്ണന്‍ (21), വടുതല അരൂക്കുറ്റി വേലിപ്പറമ്പ് വീട്ടില്‍ ബിലാല്‍ (25), നോര്‍ത്ത് പറവൂര്‍ കാട്ടിക്കളം അന്താരകുളം വീട്ടില്‍ ഇന്ദു (32) എന്നിവരാണു സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. വസ്തു ഇടപാടുകാരിയായ എറണാകുളം സ്വദേശിനിയെയാണ് ഇവര്‍ ആക്രമിച്ചത്.

ഈ മാസം 5ന് പരാതിക്കാരിയെ സൗത്ത് റെയില്‍വേ സ്‌റ്റേഷനടുത്തു മൊണാസ്ട്രി റോഡില്‍ വാടകയ്ക്കു വീടു കാണിക്കാമെന്നറിയിച്ചു വിളിച്ചു വരുത്തുകയായിരുന്നു. വൈകിട്ട് 4ന് സ്ഥലത്തെത്തിയ ഇവരെ പ്രതികള്‍ മുറി കാണിക്കാനെന്ന വ്യാജേന വീട്ടിനുള്ളില്‍ വിളിച്ചു കയറ്റി പൂട്ടിയിട്ടു. തുടര്‍ന്നു ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം ഒന്നര പവന്റെ മാല, അര പവന്റെ കമ്മല്‍, അരപ്പവന്റെ മോതിരം എന്നിവ അഴിച്ചെടുത്തു. പൊലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തിനു പിന്നാലെ പരാതിക്കാരി സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. പ്രതികള്‍ കണ്ണാടിക്കാടു വീടു വാടകയ്ക്ക് എടുത്ത് ഒളിച്ചു താമസിക്കുകയാണെന്നുള്ള വിവരം ലഭിച്ച പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പൂച്ചാക്കലില്‍ ഉള്ള ഒരു പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചതായും കണ്ടെത്തി. ഇവ വീണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു