കേരളം

മെഡിക്കൽ കോളജിലെ കോവിഡ് ഒപിയിൽ യന്ത്രമോഷണം: പിഴ നഴ്സുമാർക്ക്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഒപിയിൽ നിന്ന് ഇസിജി യന്ത്രം മോഷണം പോയി. ഒരാഴ്ച മുൻപാണ് യന്ത്രം കാണാതായത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുകയോ ആശുപത്രി തലത്തിൽ അന്വേഷണം നടത്തുകയോ. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ‍ുമാരിൽ നിന്നു പണം ഈടാക്കി പുതിയ യന്ത്രം വാങ്ങി.

ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് നഴ്സുമാരിൽ നിന്ന് 6,600 രൂപ വീതം ആകെ 33,000 രൂപയാണ് ഈടാക്കിയത്. കോവിഡ് വാർഡിൽ പൊലീസ് അന്വേഷണം നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാലാണ് പരാതി നൽകാതിരുന്നതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പുതിയ യന്ത്രം വാങ്ങാൻ സ്പോൺ‌സറെ തിരക്കിയെങ്കിലും കിട്ടിയില്ല. വാർഡിലെ ഉപകരണത്തിന്റെ ഉത്തരവാദിത്തം ഹെഡ് നഴ്സിനും സൂക്ഷിക്കേണ്ട ചുമതല നഴ്സുമാർക്കും ആയതിനാലാണ് നഷ്ടപരിഹാരം ഈടാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍