കേരളം

ലോക്ക് ഡൗണിലെ അധിക ബില്‍; കെഎസ്ഇബി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്ക് ഡൗണിനു ശേഷം അമിത ബില്‍ ഈടാക്കിയെന്ന പരാതിയില്‍ കെഎസ്ഇബി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. മുവാറ്റുപുഴ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

ലോക്ക് ഡൗണിനു ശേഷം ഉപഭോക്താക്കള്‍ക്കു ബില്‍ നല്‍കിയതില്‍ അശാസ്ത്രീയതയുണ്ടെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും.

ലോക്ക് ഡൗണ്‍ കാലത്ത് മുടങ്ങിയ ബില്ലിങ് പുനരാരംഭിച്ചപ്പോള്‍ അമിത ചാര്‍ജ് ഈടാക്കിയതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. പിന്നീട് ഇതില്‍ വിശദീകരണവുമായി കെഎസ്ഇബി രംഗത്തുവന്നു. വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് അധികതുക ഈടാക്കിയിട്ടില്ലെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള അറിയിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് വൈദ്യുതി ഉപഭോഗം നന്നായി കൂടിയിട്ടുണ്ട്. മീറ്ററില്‍ രേഖപ്പെടുത്തിയ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി