കേരളം

ബിരിയാണി കഴിച്ച് മുങ്ങി; വിരുതന്‍മാരെ രണ്ടര കിലേമീറ്റര്‍ ഓടിച്ചിട്ട് പിടികൂടി യുവതി; സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ബൈക്ക് മോഷ്ടാക്കള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ ബിരിയാണി കഴിച്ചിട്ട് മുങ്ങിയ യുവാക്കളെ ഓടിച്ചിട്ട് പിടിച്ച് ഹോട്ടല്‍ നടത്തുന്ന യുവതി. തിരുവാങ്കുളത്ത് ഹോട്ടല്‍ നടത്തുന്ന ഡല്‍സി ജേക്കബാണ് രണ്ടരകിലോമീറ്റര്‍ പിന്നാലെ ഓടി മോഷ്ടാവിനെ പിടികൂടിയത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഡല്‍സി ജേക്കബിന്റെ കടയില്‍ ഇന്നലെ രാത്രി രണ്ട് പേര്‍ ബിരിയാണി വാങ്ങാനായി കടയിലെത്തിയിരുന്നു. പണം നല്‍കാതെ കടന്നുകളയാന്‍ ഇവര്‍ ശ്രമം നടത്തുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ യാദൃശ്ചികമായി ഡല്‍സി ഇവരെ കണ്ടു. യുവാക്കളെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍  ഓടി. ഡല്‍സി വിട്ടില്ല. രണ്ടരകിലോമീറ്റര്‍ മോഷ്ടാക്കളുടെ പിന്നാലെ ഓടി. മോഷ്ടാക്കളില്‍ ഒരാള്‍ ക്ഷീണിച്ചതോടെ ഡെല്‍സി കൈയോടെ പിടികൂടി.

താന്‍ കള്ളന്‍, കള്ളന്‍ എ്‌ന് വിളിച്ച് ഓടിയപ്പോള്‍ സഹായത്തിനായി ആരും എത്തിയില്ലെന്ന് യുവതി പറയുന്നു. എന്നാല്‍ ആരും സഹായത്തിനെത്തി. ഞാനും കുക്കൂം കൂടിയാണ് മോഷ്ടാക്കളെ ഓടിച്ചിട്ട് പിടികൂടിയത്. രണ്ടാളും പതിനേഴ് വയസില്‍ താഴെയുള്ളവരാണ്. ഇവരില്‍ നിന്ന് മോഷ്ടിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം