കേരളം

മീന്‍ നന്നാക്കുന്നതിനിടെ ചുമര്‍ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: രണ്ടു പ്രളയങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു ബലക്ഷയം സംഭവിച്ച വീടിന്റെ ചുമര്‍ വീണ് വീട്ടമ്മ മരിച്ചു. വീടിന്റെ ഇറയത്തിരുന്നു മീന്‍ നന്നാക്കുന്നതിനിടെ ഇടിഞ്ഞുവീഴുകയായിരുന്നു. പൂത്തോള്‍ വഞ്ചിക്കുളം ഗോഡൗണിനു സമീപം  കളരിക്കല്‍ വീട്ടില്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ വത്സലയാണ് (71) മരിച്ചത്. 

ഇന്നലെ വൈകിട്ട് നാലോടെയാണു സംഭവം. ഒപ്പമുണ്ടായിരുന്ന ഭര്‍തൃസഹോദരന്‍ അശോകന്റെ കാലിനു സാരമായി പരുക്കേറ്റു. വിണ്ടുകീറി നിന്നിരുന്ന ചുമര്‍ മഴയില്‍ കുതിര്‍ന്നാണു വീണത്. വത്സലയെ അഗ്‌നിരക്ഷാസേനയെത്തിയാണു പുറത്തെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത