കേരളം

മൂന്നാം ദിവസം ഉയിര്‍ത്തേഴുന്നേല്‍ക്കും; അമ്മയുടെ മൃതദേഹത്തിന് സമീപം പ്രാര്‍ത്ഥനയുമായി ഡോക്ടറായ മകള്‍; പൊലീസെത്തി മോര്‍ച്ചറിയിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അമ്മയുടെ മൃതദേഹം മറവുചെയ്യാതെ മകള്‍ സൂക്ഷിച്ചത് മൂന്ന് ദിവസം. പാലക്കാട് ചളവറയിലാണ് സംഭവം. മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതി മൃതദേഹത്തിനരികില്‍ പ്രാര്‍ഥന നടത്തുകയായിരുന്നു ഡോ്ക്ടറായ മകള്‍. 

ചളവറ രാജ്ഭവനിലെ ഓമനയുടെ മൃതദേഹത്തിനരികിലാണ് മകള്‍ കവിത മൂന്നുദിവസം പ്രാര്‍ഥനയുമായി കഴിഞ്ഞത്. ജലസേചനവകുപ്പുദ്യോഗസ്ഥന്‍ പരേതനായ ശ്രീധരന്‍പിള്ളയുടെ ഭാര്യ ഓമന ചളവറ എ.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപികയാണ്.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഓമന മരിച്ചത്. എന്നാല്‍, അമ്മയുടെ മരണം ഉള്‍ക്കൊള്ളാനായില്ലെന്നും പ്രാര്‍ഥന നടത്തിയാല്‍ അമ്മ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തിലായിരുന്നു താനെന്നും കവിത പൊലീസിനോട് പറഞ്ഞു. പ്രാര്‍ഥനയ്ക്ക് ഫലം കാണാതിരുന്നപ്പോള്‍ അമ്മ മരിച്ചെന്നും മൃതദേഹം സംസ്‌കരിക്കണമെന്നും കവിത അയല്‍വാസിയെ അറിയിക്കുകയായിരുന്നു.

ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും വ്യക്തമായത്. കോവിഡ് സെല്ലിന്റെ സഹായത്തോടെ ചൊവ്വാഴ്ച മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച കോവിഡ് പരിശോധനയും പോസ്റ്റ്‌മോര്‍ട്ടവും നടത്തും.

ഓര്‍മക്കുറവുണ്ടായിരുന്ന ഓമനയുടെ വലതുപാദം പ്രമേഹത്തെത്തുടര്‍ന്ന് മുറിച്ചുമാറ്റിയിരുന്നു. ചളവറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനുസമീപത്തെ വീട്ടിലാണ് വര്‍ഷങ്ങളായി അമ്മയും മകളും താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കവിത ഹോമിയോ ക്ലിനിക് നടത്തിയിരുന്നു. വിരമിച്ചശേഷം ഓമനയും മകള്‍ കവിതയും തനിച്ചായിരുന്നു താമസം. ആരുമായും ഇരുവരും അടുത്തിടപഴകാറില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ