കേരളം

ആത്മവിശ്വാസം ഉയര്‍ത്തി കോവിഡ് മുക്തരാവുന്നവരുടെ എണ്ണം ഉയരുന്നു; ഇന്ന് 90പേര്‍ക്ക് രോഗമുക്തി, ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്തിന് ആത്മവിശ്വാസം ഉയര്‍ത്തി രോഗമുക്തി നേടുന്ന കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്ന് 90പേര്‍ക്കാണ് രോഗത്തില്‍ നിന്ന് മോചനം ലഭിച്ചത്. അതേസമയം ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 75ആണ്. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായത്. 24പേരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5,ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, തൃശൂര്‍ 11, പാലക്കാട് 24, കോഴിക്കോട് 14, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് രോഗമുക്തിയായവരുടെ ഇന്നത്തെ കണക്ക്.

20പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് മൂന്നുപേര്‍ക്കാണ്. ചൊവ്വാഴ്ച 60പേരാണ് രോഗമുക്തരായത്. തിങ്കളാഴ്ച 73പേര്‍ രോഗമുക്തരായി. ഞായറാഴ്ച 56പേരും രോഗമുക്തരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത