കേരളം

സംസ്ഥാനത്ത് ഇന്ന് 75  പേര്‍ക്ക് കോവിഡ്:  90 പേര്‍ രോഗമുക്തി നേടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 75  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 90 പേര്‍  രോഗമുക്തി നേടി.
ഇതുവരെ 20 പേര്‍ മരിച്ചു. വിദേശരാജ്യങ്ങളില്‍ ഇന്നലെവരെ 277 കേരളീയര്‍ മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്തുനിന്നും  19 പേര്‍ മറ്റ് സംസ്ഥാങ്ങളില്‍ നിന്നും എ്ത്തിയവരുമാണ്. കൊല്ലം 14, മലപ്പുറം 11, കാസര്‍കോട് 9, തൃശൂര്‍ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്ത്പുരം 3, കോട്ടയം 4, കണ്ണൂര്‍ 4, വയനാട് 3, പത്തനംതിട്ട 1, ആലപ്പുഴ 1, എന്നിങ്ങനെയാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്.

കോവിഡ്19 നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം10, കൊല്ലം4, പത്തനംതിട്ട5, ആലപ്പുഴ16, കോട്ടയം3, എറണാകുളം2, തൃശ്ശൂര്‍11, പാലക്കാട്24, കോഴിക്കോട്14, കണ്ണൂര്‍1.

സംസ്ഥാനത്ത് കോവിഡ് സ്ഥിതി ഗുരുതരമാണ്. കൂടുതല്‍ പേരിലേക്കു രോഗം പടരുന്നത് ഒഴിവാക്കാന്‍ നടപടി ആവശ്യമാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2697 ആയി. 1351 പേര്‍ ചികിത്സയിലുണ്ട്. 1,25,307 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1989 പേര്‍ ആശുപത്രികളിലാണ്. 203 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,22,466 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 3019 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് നാം പ്രവേശിച്ചു. പുറമെ നിന്നു വന്ന പ്രായാധിക്യമുള്ള, മറ്റു രോഗങ്ങളുള്ളവരാണ് മരിച്ചത്. ശാരീരിക അകലം, മാസ്‌ക് ശീലമാക്കല്‍, സമ്പര്‍ക്കവിലക്ക് ശാസ്ത്രീയമായി നടപ്പാക്കല്‍, റിവേഴ്‌സ് ക്വാറന്റീന്‍ എന്നിവ നല്ല രീതിയില്‍ നാം നടപ്പാക്കി. ഇതു തുടര്‍ന്നും ചെയ്തു കഴിഞ്ഞാല്‍ രോഗബാധ തടഞ്ഞു നിര്‍ത്താം. നിയന്ത്രണങ്ങള്‍ സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ പേരിപ്പിക്കണം. എല്ലാവരും ആരോഗ്യ സന്ദേശപ്രചാരകരായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ