കേരളം

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവര്‍ക്കും ഭാര്യയ്ക്കും മകള്‍ക്കും കോവിഡ്; ജൂണ്‍ 12വരെ ഓട്ടോ ഓടിച്ചു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  ജില്ലയില്‍ ഇന്ന് എട്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ഇയാള്‍ ഓട്ടോ ഡ്രൈവറാണ്. ഇയാളുടെ ഭാര്യ(42 ) മകള്‍ (14) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ 12 വരെ തിരുവനന്തപുരം നഗരത്തില്‍ ഓട്ടോ ഓടിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നു സ്വാബ് പരിശോധന നടത്തിയതില്‍ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്. മൂന്ന് പേരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സിയിലാണ്.

ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നെത്തിയവരായ വര്‍ക്കല സ്വദേശി,  ആറ്റിങ്ങല്‍ സ്വദേശിയായ 25 കാരന്‍,  കല്ലയം നെടുമം സ്വദേശിയായ 30 കാരന്‍, മുക്കോല സ്വദേശി 25കാരന്‍ എന്നിവര്‍ക്കാണ് വൈറസ് ബാധ സ്ഥീരീകരിച്ചത്. ഇവര്‍ നാലും പേരും വിവിധ വിമാനത്താവളങ്ങളിലിറങ്ങിയാണ് സ്വദേശമായ തിരുവനന്തപുരത്ത് എത്തിയത്.

കൊല്ലം പെരുമ്പുഴ സ്വദേശി 19 വയസ്സുള്ള യുവാവാവാണ് രോഗം സ്ഥിരീകരിച്ച എട്ടാമത്തെയാള്‍. താജികിസ്ഥാനില്‍ നിന്നും മടങ്ങി എത്തിയ ഇദ്ദേഹം സര്‍ക്കാര്‍ ക്വാറന്റൈനില്‍ ആയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി